Sunday, December 22, 2024
LATEST NEWSSPORTS

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു

ബാസല്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. 2022 ലെ ലേവര്‍ കപ്പിന് ശേഷം ടെന്നീസ് നിർത്തുമെന്ന് ഫെഡറർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ഫെഡറർ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡ് സ്വദേശിയായ ഫെഡറർ ദീർഘകാലമായി ലോക ഒന്നാം നമ്പർ താരമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വർഷത്തെ കരിയറാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഇക്കാലയളവിൽ 103 കിരീടങ്ങൾ നേടി.