Wednesday, December 25, 2024
LATEST NEWSTECHNOLOGY

വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ പുതിയ ഫോണുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം ജൂണിലാണ് ടെക്നോ പോവ 2 ഫോണുകൾ പുറത്തിറക്കിയത്. ടെക്നോ പോവ നിയോ 2 എന്ന ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടെക്നോ ഇപ്പോൾ. ടെക്നോ പോവ 2 ഫോണുകളുടെ പുതുക്കിയ പതിപ്പായിരിക്കും ടെക്നോ പോവ നിയോ 2. 7,000 എംഎഎച്ച് ബാറ്ററിയും ക്വാഡ് ക്യാമറ സെറ്റപ്പുമായിരുന്നു ടെക്നോ പോവ 2 ഫോണുകളുടെ പ്രധാന ഹൈലൈറ്റ്സ്. ടെക്നോ പോവ നിയോ 2 ഫോണുകളിലും സമാനമായ സവിശേഷതകൾ പ്രതീക്ഷിക്കുന്നു.

ടെക്നോ പോവ നിയോ 2 ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും അവതരിപ്പിക്കുമെന്ന് ടിപ്സ്റ്റർ പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ തീയതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഫോണിന് 2 കളർ വേരിയന്‍റുകൾ ഉണ്ടായിരിക്കും. സൈബർ ബ്ലൂ, യൂറനോലിത്ത് ഗ്രേ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിപ്സ്റ്റർ പരസ് ഗുലാനിയും ഫോണിന്‍റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.