Monday, December 30, 2024
LATEST NEWSTECHNOLOGY

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെയുള്ള മോഡലുകള്‍ക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ടാറ്റ

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ ഹാരിയർ 5000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഹാരിയർ , സഫാരി മോഡൽ ലൈനപ്പിലേക്ക് ടാറ്റ അടുത്തിടെ രണ്ട് പുതിയ വേരിയന്റുകൾ ചേർത്തിരുന്നു. ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി XMS, XMAS മോഡലുകൾ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. രണ്ട് എസ്‌യുവികളുടെയും പുതിയ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് ലഭിക്കും.