Saturday, January 18, 2025
LATEST NEWSTECHNOLOGY

രണ്ടു വര്‍ഷത്തിനകം മൂന്ന് പുതിയ ഇവികളുമായി ടാറ്റ

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ ഇലക്ട്രിക് കാറായ പുതിയ ടിയാഗോ ഇവി ടാറ്റാ മോട്ടോഴ്‍സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അടിസ്ഥാനപരമായി നിലവിലെ ഐസിഇ പവർഡ് ടിയാഗോ ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പാണ് ഇത്. പുതിയ മോഡലിന് 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് വില വരിക. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് വാഹനം എത്തുന്നത്. 

നിലവിലുള്ള മോഡലുകളുടെ ഇലക്‌ട്രിഫൈഡ് പതിപ്പുകൾ ഉൾപ്പെടെ ഒന്നിലധികം പുതിയ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചെറുതായി പരിഷ്‌ക്കരിച്ച ICE പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ടിഗോർ, നെക്‌സോൺ, ടിയാഗോ ഇവികൾ.

ഇന്ധന ടാങ്ക് സ്ഥലത്തും ബൂട്ട് ഫ്ലോറിലും ഘടിപ്പിച്ച കസ്റ്റം സ്പ്ലിറ്റ്-ബാറ്ററി പായ്ക്ക് ഈ മോഡലുകളുടെ സവിശേഷതയാണ്. മറുവശത്ത്, ബ്രാൻഡിന്റെ ജെൻ 2 ഇവികൾ ഒരു വലിയ ബാറ്ററി പാക്കിനായി കൂടുതൽ ഇടം സൃഷ്ടിക്കുന്നതിനായി നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.