Wednesday, January 8, 2025
LATEST NEWSSPORTS

ടി20 ലോകകപ്പ് ; ഇന്ത്യാ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

സിഡ്‌നി: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുളള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഐസിസി. 80 ശതമാനം ടിക്കറ്റുകളും ഓസ്ട്രേലിയയിൽ താമസിക്കുന്നവരാണ് വാങ്ങിയതെന്ന് ടി20 ലോകകപ്പിന്‍റെ മൾട്ടി കൾച്ചറൽ അംബാസിഡർ ഉസ്മാൻ ഖവാജ പറഞ്ഞു.

ഒക്ടോബർ 23നാണ് ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകൾ ഐസിസി വ്യാഴാഴ്ചയാണ് വിൽപ്പനയ്ക്ക് വെച്ചത്. 4,000 സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകളാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് വെച്ചത്.

ഇന്ത്യ-പാക് മത്സരത്തിന്‍റെ ജനറൽ ടിക്കറ്റുകൾ ഈ വർഷം ആദ്യം വിറ്റഴിഞ്ഞിരുന്നു. ജനറൽ ടിക്കറ്റുകൾ ഫെബ്രുവരിയിലാണ് വിൽപ്പനയ്ക്ക് വെച്ചത്. അഞ്ച് മിനിറ്റ് കൊണ്ട് ടിക്കറ്റുകൾ കാലിയായെന്നാണ് ഐസിസി അറിയിച്ചിരുന്നത്.