Thursday, December 5, 2024
LATEST NEWSSPORTS

ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ

ഐസിസിയുടെ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാറിന് 805ഉം ബാബർ അസമിന് 818ഉം റേറ്റിംഗുണ്ട്.

മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 44-ാം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 87-ാം റാങ്കുകാരനായ കുൽദീപ് നിലവിൽ ഏറ്റവും പുതിയ റാങ്കിംഗിൽ 58-ാം സ്ഥാനത്താണ്.

ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ഉപദേശിച്ചിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിക്ക് മുന്നിലാണ് ഇരുവരും വീണത്. അതിനാൽ, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ സാധ്യതകൾ ഷഹീനെ എങ്ങനെ വിജയകരമായി നേരിടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. തന്‍റെ ഉപദേശം ഇതിന് സഹായിക്കുമെന്ന് കനേരിയ പറയുന്നു.