Thursday, November 13, 2025
LATEST NEWSTECHNOLOGY

സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാന്റെ പേബൂവിന് വൈദ്യശാസ്ത്ര നൊബേൽ

സ്റ്റോക്കോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പെബുവാണ് പുരസ്കാരത്തിന് അർഹനായത്. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം.

ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു.