Thursday, January 16, 2025
LATEST NEWSSPORTS

സൂര്യകുമാര്‍ യാദവ് എട്ടാം മഹാത്ഭുതമെന്ന് ആരാധകര്‍

ഹൈദരാബാദ്: ഇത് വെറുമൊരു പ്രതിഭയല്ല, ഒരു പ്രതിഭാസമാണ്! ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്ററാണ് താനെന്ന് തെളിയിച്ച് സൂര്യകുമാർ യാദവ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ബാറ്റിങ് വിരുന്ന് ഒരുക്കി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. മൂന്നാമനായി ഇറങ്ങിയ വിരാട് കോലിക്കൊപ്പം സിക്‌സര്‍മഴ പൊഴിച്ച സൂര്യയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.

റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണെങ്കിലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് സൂര്യകുമാർ. സൂര്യയുടെ ഷോട്ടുകൾക്ക് പേരിടാൻ ഐസിസി പോലും പാടുപെടുകയാണെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. സൂര്യകുമാറിന്‍റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി കളിക്കാത്തതിനെയും ആരാധകർ അഭിനന്ദിച്ചു.

സൂര്യകുമാർ 36 പന്തിൽ അഞ്ചു ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 69 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ കോലിയും സൂര്യയും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ ആദം സാംപയെ സിക്സർ പറത്തിയാണ് സൂര്യകുമാർ വെറും 29 പന്തിൽ അർധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിക്ക് തൊട്ടുപിന്നാലെയുള്ള പന്തും സ്കൈ ഗാലറിയിലെത്തിച്ചു.