Thursday, January 23, 2025
Novel

സുൽത്താൻ : ഭാഗം 1

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

കൊല്ലത്ത് നിന്നും ആലപ്പുഴ എത്തും വരെ ഫൂട്ട് ബോർഡിൽ തന്നെയായിരുന്നു അവന്റെ യാത്ര …. ആലപ്പുഴ എത്തുമ്പോഴെങ്കിലും സീറ്റ് കിട്ടുമെന്ന് വിചാരിച്ചെങ്കിലും ഉണ്ടായില്ല… ആലപ്പുഴ സ്റ്റാന്റിൽ നിർത്തിയ പാലക്കാട് സൂപ്പർഫാസ്റ്റ് ബസിലേക്ക് വീണ്ടും ആൾക്കാർ ഇരച്ചുകയറി…. എല്ലാവർക്കും കയറാനായി വീണ്ടുമവൻ ഒതുങ്ങി കൊടുത്തു… പിന്നെയും ഫൂട്ട് ബോർഡിൽ തന്നെ….ഏതായാലും ഓട്ടോമാറ്റിക് ഡോർ കംപ്ലയിന്റ് ആയതുകൊണ്ട് നിൽക്കാൻ സ്ഥലമുണ്ട്…. നമ്മുടെ ksrtc അല്ലേ.. അവൻ മനസ്സിൽ ഓർത്തു ചിരിച്ചു….

ബസ് പതിയെ സ്റ്റാൻറ്റിൽ നിന്നും നീങ്ങിതുടങ്ങി… “പോകല്ലേ…. നിർത്ത്… നിർത്ത്…. ” ഉച്ചത്തിലുള്ള ആ വിളി കേട്ടാണ് അവൻ പുറത്തേക്കു നോക്കിയത്…. പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് തോളിലൊരു ബാഗും കയ്യിലൊരു ട്രോളി ബാഗുമായി ഓടിയടുക്കുന്ന വെളുത്ത ഒരു സുന്ദരി കുട്ടി… ജീൻസും മുട്ടുവരെയുള്ള ഒരു റെഡ് ടോപ്പും വേഷം.. കഴുത്തിലൊരു സ്കാർഫ് ചുറ്റിയിട്ടിട്ടുണ്ട്…. ആരൊക്കെയോ ചേർന്ന് വിളിച്ചുപറയുന്നത് കേട്ടിട്ടാവണം കണ്ടക്റ്റർ ബെല്ലടിച്ചു….

ബസ് പൂർണ്ണമായും നിർത്തുന്നതിനു മുൻപ് ചാടികയറാൻ ആഞ്ഞ അവളുടെ നേർക്ക് യാന്ത്രികമായാണ് അവന്റെ കൈകൾ നീണ്ടത്…. ഒട്ടും സങ്കോചം കൂടാതെ അവന്റെ നീട്ടിപ്പിടിച്ച കൈകളിലേക്ക് കൈചേർത്ത് അവൾ ബസിലേക്ക് കയറി… കയ്യിലെ ട്രോളി ബാഗ് കയ്യിൽ നിന്നൂർന്നു അവന്റെ കാലിലേക്ക് വീണു… ഓടിവന്നു കയറിയതിന്റെ കിതപ്പിൽ ഒരു നിമിഷം അറിയാതെ അവന്റെ നെഞ്ചിലേക്ക്‌ നെറ്റി മുട്ടിച്ചു നിന്നു പോയി അവൾ… അപ്പോഴും ഇരുവരുടെയും കൈകൾ കോർത്തു തന്നെ പിടിച്ചിരിക്കുകയായിരുന്നു….

നല്ല റോയൽ മിറാഷ് പെർഫ്യൂംന്റെ ഗന്ധം… അവനോർത്തു…. “ഓഹ്.. ഐആം സോറി… ” അവൾ പെട്ടെന്ന് അകന്നു മാറി… “ഇറ്റ്സ് ഒക്കെ “അവനും പുഞ്ചിരിയോടെ മുഖം മാറ്റി… അവളുടെ ട്രോളി ബാഗ് വാങ്ങി അവൻ ഒരു സീറ്റിന്റെ അടിയിലേക്ക് വെച്ചു… അവൾ ബസിന്റെ ഉള്ളിലേക്കൊന്നു എത്തിനോക്കി…. “ഒരു സീറ്റ്‌ പോലും ഇല്ലല്ലേ…?” “ഉം… ഞാൻ കൊല്ലം മുതൽ നിൽക്കുവാ…” പിന്നെയും നിന്നു അവിടെ തന്നെ ഇരുപതു മിനിറ്റോളം… വണ്ടി ചേർത്തല എത്തി… ആൾക്കാർക്ക് ഇറങ്ങാനായി ഇരുവരും ഇറങ്ങി നിന്നു കൊടുത്തു…. കുറെ ആൾക്കാർ അവിടെയിറങ്ങി….

ആരോ പറയുന്നത് കേട്ടു… “ഈ ജനം മൊത്തം അർത്തുങ്കൽ പള്ളിയിലെക്കാ … അവിടെ വിശുദ്ധ കുർബാന നടക്കുവാ… ” അവർ അകത്തേക്ക് കയറി… രണ്ടുപേർക്കിരിക്കാവുന്ന ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു… അവൾ ഷോൾഡർ ബാഗ് മുകളിലേക്കു വെച്ചു അവിടിരുന്നു… അവൻ അവിടെ നിന്നതേയുള്ളു…. ഇരുന്ന ഉടനെ ഹെഡ്സെറ്റ് എടുത്ത് ചെവിയിലേക്ക് തിരുകി അവൾ കണ്ണടച്ചുകൊണ്ട് സീറ്റിലേക്കു ചാരിയിരുന്നു….. അവൻ കമ്പിയിൽ പിടിച്ചുകൊണ്ടു അവളെ തന്നെ നോക്കി നിന്നു… ഇളം ബ്രൗൺ തലമുടി… കാറ്റിൽ പറന്നുകളിക്കുന്നു….

കഴുത്തിലെ നേർത്ത ചെയ്നിൽ ലവ് സിംബലിൽ ഡയമണ്ട്.. കമ്മലും വെള്ളക്കല്ല്…. നെയിൽ പോളിഷ് ഇടാത്ത നീണ്ട വൃത്തിയുള്ള ഇളം റോസ് നഖങ്ങൾ…. പൊട്ടു കുത്തിയിട്ടില്ല… വിടർന്നു നീണ്ട കണ്ണുകൾക്ക്‌ മുകളിൽ ഐ ലൈനർ കൊണ്ട് വരച്ചിട്ടുണ്ട്…. പെട്ടെന്നാണ് അവൾ കണ്ണ് തുറന്നത്… നോട്ടം പക്ഷെ മുന്നിൽ നിന്നും അവളുടെ അടുത്ത് കിടക്കുന്ന ഒഴിഞ്ഞ സീറ്റ് ലക്ഷ്യമാക്കി വരുന്ന ഒരു ചെറുപ്പക്കാരനിൽ ആയിരുന്നു… അവൾ ഒരു അപേക്ഷയോടെ അടുത്ത് നിന്ന തന്റെ നേർക്കു നോക്കുന്നത് കണ്ടു അവൻ കാര്യം മനസിലായപോലെ അവളുടെ അടുത്തേക്കിരുന്നു….

അതുകണ്ടു ആ ചെറുപ്പക്കാരൻ തിരിച്ചു മുന്നിലേക്ക്‌ തന്നെ പോയി…. ഒരു ആശ്വാസം അവളിൽ ഉണ്ടാകുന്നതും സമാധാനത്തോടെ വീണ്ടും കണ്ണുകളടച്ചു സീറ്റിലേക്കു ചാരുന്നതും അവൻ ഒരു കൗതുകത്തോടെ നോക്കിയിരുന്നു… ബസ് പിന്നെയും മുന്നിലേക്ക്‌ പോയിക്കൊണ്ടിരുന്നു… മണിക്കൂറുകൾക്ക് ശേഷം ഒരു ഉറക്കം വിട്ട് കണ്ണ് തുറന്ന അവൻ ചുമലിലെ ഭാരം മനസിലാക്കി തല ചരിച്ചു നോക്കിയപ്പോൾ കണ്ടത് തന്റെ തോളിലേക്ക് മുഖം ചേർത്ത് വെച്ചു ഉറങ്ങുന്ന അവളെയാണ്… ഉണർത്താൻ തോന്നിയില്ല… എന്തോ ഒരു കുഞ്ഞു സന്തോഷം തന്നിൽ വന്നു അണയും പോലെ…

ഇത്രയും നാളായി കാണാൻ കൊതിച്ചൊരു മുഖം തന്നിൽ മഞ്ഞു നിറയ്ക്കുന്നതവൻ അറിഞ്ഞു…. പെട്ടെന്നുണ്ടായ ഒരു കുലുക്കത്തിൽ അവൾ ഞെട്ടിയുണർന്നു…. തന്റെ തോളിലായിരുന്നു തല ചായ്ച്ചു വെച്ചിരുന്നതെന്ന ഓർമ്മയിൽ ഒരു ജാള്യത ആ മുഖത്ത് കണ്ടു…. “ഓഹ്.. സോറി… ഞാൻ ക്ഷീണം കാരണം അറിയാതെ…. ” “നോ പ്രോബ്… ഇറ്റ്സ് ഓക്കെ… “പറഞ്ഞു കൊണ്ടവൻ ഇപ്പുറത്തെ വശത്തേക്ക് തല ചരിച്ചു നെഞ്ചിൽ നിന്നു മുഖത്തേക്ക് ഓടിയെത്തിയ ആ കുസൃതി ചിരിയെ ആവോളം ചുണ്ടിൽ പകർത്തി….

ബസിപ്പോൾ തൃശൂർ കഴിഞ്ഞിരിക്കുന്നു… എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്….. ആകെ തിരക്കുള്ള ഒരു സ്ഥലം പോലെ…. പെട്ടെന്നാണ് സമീപത്തെ ഏതോ ഒരു മുസ്ലിം പള്ളിയിൽ നിന്നു വാങ്ക് വിളി ഉയർന്നത്…. എതിർവശത്തേക്ക് നോക്കി ഒരു കുഞ്ഞുകുട്ടിയെ കണ്ണുകൾ മിഴിച്ചു കാണിച്ചുകൊണ്ടിരുന്ന അവൻ വാങ്ക് വിളി കേട്ട ഭാഗത്തേക്ക് നോക്കുന്നതിനിടയിലാണ് തിടുക്കത്തിൽ കഴുത്തിൽ കിടന്ന സ്കാർഫ് അഴിച്ചു അവൾ തലയിലേക്കിടുന്നത് കണ്ടത്.. ഒരു നിമിഷം ആ കണ്ണുകൾ മുകളിലേക്കു തമ്പുരാനേ തേടി….. തട്ടത്തിൻ മറയത്തെ ഐഷുനെ പോലെയാണ് അവനു തോന്നിയത്…

“ഹെന്റെ പടച്ചോനെ….. ഉമ്മച്ചികുട്ടി ആയിരുന്നോ….. ” അവന്റെ നെഞ്ചിലൊരായിരം സന്തോഷ കുമിളകൾ വന്നു ഒന്നിച്ചു പൊട്ടിയടർന്നു…. ഓരോന്നിലും നിന്നു പ്രവഹിച്ച പ്രണയമുത്തുകൾ തന്റെ മനസിലാകെ കുളിരു പടർത്തുന്നതവൻ അറിഞ്ഞു… പാലക്കാട് സ്റ്റാൻഡ് എത്തുന്നതുവരെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അവൻ …. തലയിൽ നിന്നും ആ തട്ടം ഊർന്നു പോരുമ്പോഴൊക്കെയും അവൾ അത് പിടിച്ചിടുന്നുണ്ടായിരുന്നു…. ഈ ഒരു യാത്രാ വേളയിൽ കണ്ടുമുട്ടിയവൾ എന്തെയിങ്ങനെ മനസിൽ കയറിപ്പറ്റുന്നു….

പേര് അറിയില്ല… നാട് അറിയില്ല… എന്നിട്ടും… “പേര് ചോദിച്ചാലോ….. “അവനോർത്തു….. ബസ് പാലക്കാട് സ്റ്റാൻറ്റിലേക്ക് കയറി നിന്നു… ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി…. അവളുടെ ബാഗ് മുകളിൽ നിന്നെടുത്തു കൊടുത്ത ശേഷം ചിരിയോടെ അവൻ ഇറങ്ങാനാഞ്ഞു….. “യുവർ ഗുഡ്‌നെയിം പ്ലീസ്… “പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ തിരിഞ്ഞു നോക്കിയ അവൻ ഒന്ന് പരുങ്ങി…. ഷേക്ക്‌ ഹാന്റിനായി കൈ നീട്ടിപ്പിടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി തന്റെ കയ്യും നീട്ടി അവൻ പറഞ്ഞു…

💕”ആദി..ആദിൽ..ആദിൽ സൽമാൻ സുൽത്താൻ “💕 തിരിച്ചു പേര് ചോദിക്കുന്നതിനു മുൻപ് തന്നെ പുറത്തു നിന്നും ഒരു വിളിയൊച്ച കേട്ടു… “ഫിദൂ…..ദാ… ഇവിടെ…. ” “ദാ വരുന്നു….. “അവൾ ചിരിയോടെ പുറത്തേക്കിറങ്ങി….. പർദ്ദ ഇട്ട ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും ഒപ്പം അവൾ ഒരു കാറിലേക്ക് കയറുന്നത് ആദി നോക്കി നിന്നു…. ………………💥💥

സ്റ്റാൻറ്റിനു എതിർവശത്തുള്ള ഒരു റേസ്‌റ്റോറ ൻറ്റിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദിക്ക് നീരജിന്റെ ഫോൺ വന്നത്… “ആദി… ഞങ്ങൾ എത്തി….. ” ആദി ബില്ല് പേ ചെയ്തു പുറത്തേക്കിറങ്ങി….. സ്റ്റാൻഡിനടുത്ത് നിർത്തിയിട്ടിരുന്ന ബൊലേറോയിൽ നിന്നു നീരജ് കയ്യുയർത്തി കാണിച്ചു…. ആദി അടുത്ത് ചെന്ന് ഉള്ളിലേക്ക് നോക്കി… നീരജിനൊപ്പം തന്നെയുണ്ട് ക്രിസ്റ്റിയും അഭിരാമും….. നാൽവർ സംഘം കഴിഞ്ഞ ഒന്നര വർഷമായി ചങ്ക്‌സ് ആണ്….

തിരുവനന്തപുരത്തെ പ്രശസ്തമായ എൻട്രൻസ് കോച്ചിങ് സെന്ററിൽ മെഡിക്കൽ എൻട്രൻസ് കൊച്ചിങ്ങിനു ഒന്നിച്ചു പഠിച്ചവർ… ആദിക്കും നീരജിനും വയനാട് ആണ് അഡ്മിഷൻ ലഭിച്ചത്…. WIMS ൽ… Wynad Institute Of Medical Science ൽ…. മറ്റവന്മാരെ കേരള എൻട്രൻസ് അനുഗ്രഹിച്ചില്ല… ഇരുവരും കോയമ്പത്തൂരിലേക്ക് ചേക്കേറി…. പാലക്കാട് കുറച്ചു നേരം ചുറ്റിയടിച്ചിട്ട് ആദിയും നീരജും വയനാട്ടിലേക്കും മറ്റവന്മാർ ട്രെയിനിൽ കോയമ്പത്തൂരിലേക്കും പോയി…

💫💫💫💫💫 ബോയ്സ് ഹോസ്റ്റൽ….. ആദിയും നീരജും ഒരു റൂമിലാണ്…. കട്ടിലിൽ എന്തോ ഓർത്ത് കിടന്നിരുന്ന ആദിയുടെ അടുത്ത് വന്നിരുന്നു… നീരജ്… “എന്താടാ…. സുൽത്താനെ….. നിന്റെ ഹൂറിയെ ആലോചിച്ചു കിടക്കുവാണോ…? ” “ഞാൻ പറഞ്ഞില്ലെടാ…. അവളെക്കുറിച്ച്… മനസീന്ന് പോകുന്നില്ല…. ആ ചിരിയും മുഖവും… ” “ഓ… ഇവന്റെ അസ്ഥിക്കു പിടിച്ചോ അത്….”നീരജ് കൈ തലയിൽ വെച്ചു….. “ഫിദ… എന്നൊരു പേരും വെച്ചു നീ എന്ത് ചെയ്യാനാടാ…. അറ്റ്ലീസ്റ്റ് ഫോൺ നമ്പരെങ്കിലും ചോദിക്കണ്ടെടാ പോത്തെ… ” ആദി നിരാശയോടെ കണ്ണുകളടച്ചു…… ………………….

💕💕💕 WIMS….ആദ്യ ദിവസം….. ഓഡിറ്റോറിയത്തിലെ മീറ്റിംഗിന് ശേഷം ക്ലാസ്സിൽ ഇരിക്കുകയാണ് ആദിയും നീരജും… കൂടെ ഇപ്പൊ കിട്ടിയ കൂട്ടുകാരായ ഹർഷനും തന്മയയും….. അപ്പോഴാണ് തട്ടമിട്ട ഒരു ഉമ്മച്ചികുട്ടി ക്ലാസിലേക്ക് കയറിയത്…. മുന്നിലുണ്ടായിരുന്ന ഒരു സീറ്റിലേക്കു അവൾ കയറിയിരുന്നു… ആദിയുടെ ഇടനെഞ്ചിലൂടെ ഒരു ഇളം കാറ്റ് വീശിപ്പോയി…. അവൻ തണുത്ത കൈകളോടെ നീരജിന്റെ വിരലുകളിൽ തെരുപ്പിടിച്ചു…

ചോദ്യരൂപേണ ആദിയെ നോക്കിയ നീരജിനെ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി… ക്‌ളാസിലേക്ക് കയറി വന്ന അനാട്ടമി പഠിപ്പിക്കുന്ന ഇൻചാർജ് ആയ ആഷാമാം അറ്റന്റൻസ് എടുക്കാൻ തുടങ്ങി…. ‘A’ യിൽ തുടങ്ങുന്ന പേരായത് കൊണ്ട് ആദ്യം തന്നെയായിരുന്നു ആദിയുടെ പേര്……. “ആദിൽ സൽമാൻ സുൽത്താൻ ” പേര് വിളിച്ച മാമും ആ പേരിന്റെ പ്രത്യേകത കൊണ്ട് ഒന്ന് തലയുയർത്തി നോക്കി…. ഒപ്പം നീണ്ടു വിടർന്ന ആ മിഴികളോടെ ഫിദയും…….

❣️ ©Divya Kashyap Luv always❤️DK….. 💕💕💕💕💕💕💕💕💕💕💕💕💕💕💕 അപ്പൊ നമുക്കിനി WIMS ലെ ഡോക്ടർ പിള്ളേരുമായി കൂടാം……