ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം ; സൂചികകൾ താഴേക്ക്
മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്‍റ് താഴ്ന്ന് 17,600 ലെവലിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റിന് മുകളിൽ ഇടിഞ്ഞ് 58,867 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്യുഎൽ), ഐടിസി, ഡോ. റെഡ്ഡീസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റൻ കമ്പനി, മാരുതി സുസുക്കി എന്നിവയുടെ ഓഹരികളാണ് മുന്നിലുള്ളത്. ഇൻഡസ്ഇൻഡ് ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്സി), എം ആൻഡ് എം, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ സെൻസെക്സിൽ നഷ്ടത്തിലാണ്.