Saturday, January 24, 2026
LATEST NEWSSPORTS

സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും

കൊൽക്കത്ത: ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി, എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാർശ നൽകി. കോവിഡ് കാരണങ്ങളാൽ ചൈന ആതിഥേയത്വത്തിൽ നിന്നു പിൻവാങ്ങിയതോടെ ചാംപ്യൻഷിപ്പിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല.