Sunday, December 22, 2024
LATEST NEWSSPORTS

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ് 

കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൻ മുന്നോടിയായി ശ്രീലങ്കയ്ക്ക് തിരിച്ചടി. മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ധനഞ്ജയ ഡി സില്‍വ, ജെഫറി വാന്‍ഡെര്‍സെ, അസിത ഫെര്‍ണാന്‍ഡോ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം എയ്ഞ്ചലോ മാത്യൂസിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 

പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. രണ്ടാമിന്നിങ്സിൽ ശ്രീലങ്ക 113 റണ്സിന് ഓൾഔട്ടായി. ലിയോണും ട്രാവിസ് ഹെഡും നാല് വിക്കറ്റ് വീതം വീഴ്ത്തി.