Monday, November 11, 2024
LATEST NEWSSPORTS

പ്ലെയർ കം ബ്രാൻഡ് അംബാസഡറായി ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിൽ

കൊച്ചി: വിദേശ ലീഗിൽ സജീവമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നവംബർ 23ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി കളിക്കും. പ്ലെയർ കം ബ്രാൻഡ് അംബാസഡറായാണ് ശ്രീശാന്ത് ടീമുമായി കരാറിൽ ഏർപ്പെട്ടത്. ഷാക്കിബുൽ ഹസനാണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ ക്യാപ്റ്റൻ.