Sunday, December 22, 2024
HEALTHLATEST NEWS

ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാർ ജീവനക്കാരികൾക്ക് പ്രത്യേക അവധി

ഡൽഹി: പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക പ്രസവാവധി അനുവദിച്ചു. 60 ദിവസം പ്രസവാവയധിയായി നൽകും. കുട്ടിയുടെ മരണം അമ്മയുടെ മാനസികാവസ്ഥയെ ബാധിക്കുന്നതിനാലാണ് തീരുമാനം. കുഞ്ഞ് ജനിച്ചയുടനെ മരിക്കുകയോ 28 ആഴ്ചയ്ക്കുള്ളിൽ മരിക്കുകയോ ചെയ്താൽ മാത്രമേ അമ്മയ്ക്ക് 60 ദിവസത്തെ അവധി ലഭിക്കുകയുള്ളൂ. പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കുട്ടി മരിച്ച തീയതി മുതൽ 60 ദിവസത്തെ അവധി ബാധകമായിരിക്കും. രണ്ടിൽ താഴെ കുട്ടികളുള്ള ഒരു വനിതാ കേന്ദ്ര സർക്കാർ ജീവനക്കാരികൾക്കും അംഗീകൃത ആശുപത്രിയിൽ പ്രസവിക്കുന്നവർക്കും മാത്രമാണ് സ്പെഷ്യൽ മെറ്റേണിറ്റി ലീവിന്‍റെ ആനുകൂല്യം അനുവദിക്കുക.