Friday, December 27, 2024
LATEST NEWSSPORTS

ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന

ദുബായ്: ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് താരമിപ്പോൾ. ഏകദിന റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്കും താരം കയറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ സ്മൃതിയുടെ തകർപ്പൻ ഫോമാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 111 റൺസാണ് സ്മൃതി നേടിയത്. ഈ പ്രകടനത്തെത്തുടർന്നാണ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം രണ്ടാം സ്ഥാനത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 91 റൺസാണ് സ്മൃതി നേടിയത്. തുടർന്ന് ഏകദിന റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.