Sunday, December 22, 2024
HEALTHLATEST NEWS

ഇന്ത്യയിൽ പുതിയ കോവിഡ്-19 കേസുകളിൽ നേരിയ കുറവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,038 കോവിഡ് -19 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 20,139 കേസുകളെ അപേക്ഷിച്ച് കോവിഡ് അണുബാധകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ , രാജ്യത്ത് 47 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 5,25,604 ആയി. രോഗമുക്തി നിരക്ക് 98.48% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.44% വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.30% വുമാണ്.