Thursday, December 19, 2024
Novel

സിദ്ധാഭിഷേകം : ഭാഗം 6

എഴുത്തുകാരി: രമ്യ രമ്മു

അവൾ പോയപ്പോൾ അവൻ കവർ തുറന്ന് ഷർട്ട് പുറത്തെടുത്തു..അവന്റെ ഇഷ്ട്ടപ്പെട്ട ബ്ലൂ കളറിൽ ഉള്ള ഷർട്ട് ആയിരുന്നു അത്….അവൻ അതെടുത്ത് നെഞ്ചോട് ചേർത്ത് പുഞ്ചിരിച്ചു…. സുലോചന ഇതൊക്കെ കണ്ട് കണ്ണീരൊപ്പി … പിന്നെ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി… ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

(കുറച്ചു ഭാഗം പാസ്റ്റ്‌ ആണേ…) സിദ്ധു കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു…സ്വപ്നം ആണെന്ന് കരുതിയാണ് ചെയ്തത്..അത് അവൾക്ക് പ്രതീക്ഷ നൽകി കാണുമോ… വേണ്ടായിരുന്നു…മനസ്സ് എപ്പോഴും അവളിലേക്ക് ചാഞ്ഞു പോകുന്നു…എന്ന് മുതൽ ആണ് അവളെ അങ്ങനെ കാണാൻ തുടങ്ങിയത് അറിയില്ല…എന്നും മനസ്സിൽ വേദനയായി നിൽക്കുന്ന അമ്മയോട് സാദൃശ്യമുള്ള ആ മുഖമാണോ അവളിലേക്ക് അടുപ്പിച്ചത്… അമ്മയെ വെള്ളപുതപ്പിച്ചു കിടത്തിയ നേരിയ ഓർമ ഉണ്ട്..പിന്നങ്ങോട്ട് അമ്മമ്മ മാത്രമേ ഉണ്ടാവൂ എന്നാ കരുതിയത്…എന്നാൽ അമ്മ മരിച്ച്‌ മൂന്നാം നാൾ മുറിയുടെ മൂലയിൽ ഇരിക്കുമ്പോൾ ഒരു കൈ വന്ന് തന്റെ കൈ പിടിച്ചു.. എന്റെ ദീപുവേട്ടൻ…കൂടെ നന്ദുവും…അതിശയത്തോടെ അവരെ തന്നെ നോക്കി..

അപ്പോഴാണ് അമ്മായിയും കൂടെ ഒരു കുഞ്ഞും തൊട്ടരികിൽ വന്നിരുന്നത്…അമ്മായി തന്റെ മുടിയിൽ തലോടിയപ്പോൾ അമ്മയെ ഓർമ വന്നു..അമ്മായിയുടെ കൈയിലെ കുഞ്ഞിന് നേരെ കൈ നീട്ടി….കുഞ്ഞരി പല്ല് കാട്ടി ചിരിച്ചു കൊണ്ടവൾ തന്റെ കയ്യിലേക്ക് വന്നു…ആ ചിരി തന്റെ മുഖത്തും വിരിഞ്ഞു…അമ്മാളൂ..തന്റെ മാത്രം മാളൂട്ടി.. എന്റെ കൈ പിടിച്ച് ദീപുവേട്ടൻ പുറത്തേക്ക് കൂട്ടികൊണ്ടുപോയി….ഒരിക്കലും കൈവിടില്ല എന്ന് പറയുമ്പോലെ തോന്നി അപ്പോൾ…. അവർ എല്ലാരും ഇവിടെ തന്നെ താമസിച്ചു….അമ്മാവൻ ഒഴിച്ച്…. പിന്നെ അവരുടെ കൂടെ ആയിരുന്നു…കുറച്ചു ദിവസം…. അമ്മാളൂന് തന്നെ കണ്ടാൽ പിന്നെ ആരെയും വേണ്ട…മറ്റുള്ളവരെ പോലെ അവൾ തന്റെയും രാജകുമാരി ആവുകയായിരുന്നു…ഒരിക്കലും അമ്മാവൻ ഈ വീട്ടിലേക്ക് കേറിയില്ല….

മുറ്റത്തും പരിസരങ്ങളിലും ഞങ്ങൾ കളിക്കുമ്പോൾ നോക്കി നിൽക്കുന്നത് കാണാറുണ്ട്…അതു കൊണ്ടാവാം അവർ തിരിച്ചു പോകുമ്പോ കൂടെ വിളിച്ചിട്ടും അമ്മമ്മ സമ്മതിച്ചില്ല…..ഇവിടെ വീണ്ടും ഒറ്റപ്പെട്ടു… എങ്കിലും എല്ലാരും കളി സ്ഥലത്ത് ഒത്തു ചേർന്നു.. വലിയ ആശ്വാസം ആയിരുന്നു അപ്പോൾ…ആരൊക്കെയോ ഉണ്ടെന്ന് തോന്നി.. കുറച്ചു നാൾ കഴിഞ്ഞ് ഒരു നാൾ അമ്മമ്മ എന്നെയും കൊണ്ട് ഒരു സ്കൂളിൽ ചെന്നു….എന്തൊക്കെയോ അവിടെ നിന്ന് സംസാരിച്ചു…..അന്ന് അത് ഒന്നും മനസ്സിലായില്ല…പിന്നെ അമ്മമ്മ പറഞ്ഞാണ് അന്നത്തെ കാര്യം അറിഞ്ഞത്….എനിക്ക് ബർത്ത് സെർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് പ്രശ്നം…

അപ്പോഴാണ് അമ്മാവൻ അങ്ങോട്ട് വരുന്നത് കണ്ടത്…..കൂടെ നന്ദുവും….അവനെയും അവിടെ ആണ് ചേർക്കുന്നത്… “ഇനി നമ്മൾക്ക് ഒരുമിച്ചു പഠിക്കാം”..നന്ദു അത് പറഞ്ഞപ്പോൾ വലിയ സന്തോഷമായി…അപ്പോഴാണ് അമ്മമ്മ അമ്മാവനോട് കുറച്ചുറക്കെ സംസാരിക്കുന്നത് കേൾക്കുന്നത്… “ഇല്ലെങ്കിൽ വേണ്ട..എന്റെ കുട്ടി പഠിക്കേണ്ട…പോരെ” “‘അമ്മ ഒന്ന് മിണ്ടാതിരുന്നേ.. ഞാൻ പറഞ്ഞോളാം..വാ..” അമ്മാവൻ ഞങ്ങളെയും കൂട്ടി പ്രിൻസിപ്പാളിന്റെ മുറിയിൽ പോയി… “സർ , ഇപ്പൊ ഇവരുടെ അഡ്മിഷന് നടക്കട്ടെ….ഞാൻ ഇവന്റെ ബർത്ത് സർട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഇവിടെ ഏൽപ്പിക്കാം..എന്താ..

അങ്ങനെ പോരെ” “മതി..ഞാൻ തന്റെ അമ്മയോട് പറഞ്ഞതാ…അവർക്ക് അതിനൊന്നും പോകാൻ ആവില്ല എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അതില്ലാതെ അഡ്മിഷൻ എടുക്കാനാവില്ല എന്ന് പറഞ്ഞത്… “അത് ഞാൻ ഏറ്റു…” “ശരി കുട്ടിയുടെ പേര് പറ…” “സായ് നന്ദ് , സിദ്ധാർത്ഥ്…” “പേരിന്റെ കൂടെ സർനെയിം ഒന്നുമില്ലേ…” “ഉണ്ട്.. സായ് നന്ദ് സുദേവ്….” “സിദ്ധാർത്ഥ് ശങ്കർ…” “ശരി അടുത്താഴ്ച്ച ക്ലാസ് തുടങ്ങുമ്പോൾ കൂട്ടികൊണ്ട് വന്നോളൂ…” “ശരി സർ..പോയിട്ട് വരാം..” °°°°°°°°°°°°° “ഞാനും രഞ്ജുവും വരുമ്പോൾ കൂട്ടിക്കൊള്ളാം ഇവനെയും സ്കൂളിലേക്ക്…. ” അമ്മാവനും അമ്മായിയും അവിടെ തന്നെയാണ് പഠിപ്പിക്കുന്നത്…

പിന്നീട് ആണ് അമ്മാവൻ തഹസിൽദാർ ആയത്… “ഉം….. നീ ഇവന്റെ പേര് എന്താ പറഞ്ഞത്..?” “അത്…അത് ..അമ്മ കേട്ടതല്ലേ..”😔 “അപ്പോ നീ എല്ലാം അറിഞ്ഞു അല്ലേ..” “ഉം…അവളെ കാണാൻ വരാൻ ഇരുന്നതാണ്… പക്ഷെ…അവൾ ….😔 ഞാനത് അറിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു അവൾ….😔😔😔.. പിന്നീട് അങ്ങനെ വന്ന് കാണാൻ തോന്നിയില്ല…അവളെ..😥😥” “ഉം..അവളുടെ വിധി അങ്ങനെയായിരുന്നു….സാരില്ല….ഇതൊന്നും ആരും അറിയേണ്ട… ഇപ്പോ ഉള്ളത് പോലെ പോട്ടെ…” “‘അമ്മയ്ക്ക് ഞങ്ങളുടെ കൂടെ വന്നൂടെ..” “വേണ്ട..അവിടെ മതി..അവൾ ഉണ്ടല്ലോ അവിടെ…

എന്റെ കാലം കഴിഞ്ഞാൽ അവൾക്കടുത്ത് എനിക്കും ഒരു കുഴിമാടം ഒരുക്കിയാ മതി…” “…ഇനി മുതൽ സിദ്ധുവിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കൊള്ളാം….എന്റെ പെങ്ങളെ മനസിലാക്കാൻ കഴിയാത്തതിന് അങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ആവട്ടെ..” “അതൊന്നും വേണ്ടാ…നിന്റെ അച്ഛന്റെ പെൻഷനൊക്കെ ഉണ്ടല്ലോ…അതൊക്കെ മതി എനിക്കും ഇവനും കഴിയാൻ..” “അതൊക്കെ അവിടെ നിന്നോട്ടെ…അമ്മ ഞാൻ പറഞ്ഞത് കേട്ടാ മതി..” ÷÷÷÷÷÷ ÷÷÷÷÷÷÷ അന്ന് മുതൽ എല്ലാത്തിനും അമ്മാവനും ഉണ്ടായിരുന്നു കൂടെ…പക്ഷെ അമ്മാവൻ ഒരിക്കലും ഈ വീട്ടിൽ കയറാറില്ല…

ഞങ്ങൾ എല്ലാരും വളർന്നു…ആരുമില്ലെന്ന് പിന്നെ ഒരിക്കലും തോന്നിയിട്ടില്ല…മിക്ക ദിവസും അമ്മാവന്റെ വീട്ടിൽ പോകും…..എല്ലാരും കൂടെ നല്ല രസമായിരുന്നു ആ കാലം….മാളൂട്ടിയുടെ പാട്ടും ഡാൻസും ഒക്കെയായി…അവളുടെ പാട്ട് കേട്ടാൽ എല്ലാം മറന്ന് കേട്ടിരുന്നു പോകും..അത്ര ഫീൽ ആയിരുന്നു… അങ്ങനെ പത്താം ക്ലാസ് റിസൾട്ട് വരുന്ന ദിവസം… റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ ദീപൂവേട്ടൻ ആണ് നോക്കാൻ പോയത്.. ദീപുവേട്ടനെയും കാത്ത് കാവിന്റെ കുളത്തിൻ കരയിൽ ഞങ്ങൾ എല്ലാരും നിരന്ന് ഇരിക്കുന്ന സമയം…രാജീവേട്ടൻ , അക്കുവേട്ടൻ , നന്ദു ,മാളൂ , പിന്നെ ഞങ്ങളുടെ ഒക്കെ കുറേ വാലുകളും…

എല്ലാരേക്കാളും ടെൻഷൻ ആയിരുന്നു മാളൂട്ടിക്ക്…”സിദ്ധുട്ടാ നന്ദുട്ടാ ഈ ദീപൂട്ടൻ എവിടെ പോയി കിടക്കുന്നു.. ” “എന്റെ കാവിലമ്മേ എന്റെ ഏട്ടന്മാര് നല്ല മാർക്ക് വാങ്ങണേ..”അവൾ കാവിലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. “എന്റെ പൊന്ന് മാളൂട്ടി നീ ഇവിടെ ഇരിക്ക്..ഞങ്ങൾ തോൽക്കുവൊന്നും ഇല്ല..”നന്ദു പറഞ്ഞു “തോൽക്കില്ല എന്ന് എനിക്കും അറിയാം..എന്നാലും..” പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും ദീപൂവേട്ടൻ എത്തി..എല്ലാരും ഏട്ടനെ വളഞ്ഞു.. “ഏട്ടാ എന്നോട് പറ ആദ്യം…പ്ലീസ് ഏട്ടാ..”അമ്മാളൂ കൊഞ്ചി… “പറയാം പറയാം…,രണ്ടാൾക്കും ഫുൾ A+ ഉണ്ട്..പോരെ…എല്ലാരും വീട്ടിലേക്ക് വാ..

അച്ഛനോടും അമ്മയോടും പറയാം..വാ..” ഞങ്ങളെക്കാൾ സന്തോഷം മാളുവിനായിരുന്നു..അവൾ കാവിലേക്ക് നോക്കി തൊഴുതു… പിന്നെ നന്ദുവിന്റെ അടുത്ത് ഓടിപ്പോയി കെട്ടിപ്പിടിച്ചു …അവന്റെ ഇരുകവിളിലും മാറി മാറി ഉമ്മ വച്ചു….പിന്നെ തന്റെ നേരെ വന്ന് അതു പോലെ ചെയ്തു.. ആ പ്രവൃത്തി അത് അവൾക്ക് ഞങ്ങൾ രണ്ടുപേരും ഒരുപോലെയാണെന്ന് തോന്നി ചെയ്തതാണെങ്കിലും തന്റെ ഉള്ളിൽ അപ്പോൾ ഉണർന്ന ഒരു തരിപ്പ്…അവൾ മറ്റെന്തോ ആയിരുന്നു തനിക്ക് എന്ന് തോന്നി…ഒരു സുഖമുള്ള മധുരമുള്ള എന്തോ ഒന്ന്… അത് പിന്നീട് കൂടി കൂടി വരികയായിരുന്നു…അവൾ മറ്റുള്ള ഏട്ടന്മാരോട് എന്ന പോലെ തന്നെ പെരുമാറി എങ്കിലും തന്റെ ഉള്ളിൽ അവളുടെ സ്ഥാനം മാറുകയായിരുന്നു….

ഉറങ്ങുമ്പോഴും ഉണരുമ്പോഴും അവളുടെ ചിരിക്കുന്ന മുഖം മാത്രം… കാലം കഴിയുമ്പോൾ പറിച്ചെറിയാൻ പറ്റാത്ത വിധം മനസ്സിൽ അവൾ ഉറച്ചു പോവുകയായിരുന്നു….അവൾ വളരുന്നതിനൊപ്പം അവളോടുള്ള എന്റെ ഇഷ്ടവും വളർന്നു…ആരോടും പറഞ്ഞില്ല…ആരെയും അറിയിക്കാൻ ധൈര്യം ഉണ്ടായില്ല…അവളോട് പോലും… അവൾ പ്ലസ് ടു പഠിക്കുന്ന സമയം…ദീപൂവേട്ടൻ ജോലി കിട്ടി ദുബൈയിലേക്ക് പോയി..നന്ദു MBBS ഉം ഞാൻ BBA യും സെക്കന്റ് ഇയർ ആയി…നന്ദു ബാംഗ്ലൂര് ആയിരുന്നു പഠിച്ചത്… എല്ലാരും ഓരോ വഴിക്കായപ്പോൾ കൂട്ടുകാർ ഇല്ലാതെ വല്ലാത്ത വീർപ്പ് മുട്ടൽ തോന്നി..

അങ്ങനെയാണ് നാട്ടിലെ വായനശാലയുടെ കൂടെ ഉള്ള ചെറിയ ക്ലബ്ബിൽ പോകാൻ തുടങ്ങിയത്… അവിടുന്നാണ് ചിന്നനെ പരിചയപ്പെടുന്നത്…പണിയോ പഠിപ്പോ ഒന്നുമില്ലാത്ത ഒരുത്തൻ…എങ്കിലും തന്നെ വലിയ കാര്യമായിരുന്നു….അവന് വേറെയും കൂട്ടുകാർ ഉണ്ടായിരുന്നു….എങ്കിലും തന്നോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു അവന്…ഒടുവിൽ അവൻ തന്റെ മനസ്സ് എങ്ങനെയോ കണ്ടു പിടിച്ചു… “ടാ..ഇഷ്ട്ടം മനസ്സിൽ വച്ചിട്ട് ഒരു കാര്യവും ഇല്ല.. കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴേ അതിന് വിലയുള്ളൂ…നീ പോയി ധൈര്യമായിട്ട് അവളോട് പറ…”

“ടാ..അതല്ലെടാ.. അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എന്നെങ്ങാൻ പറഞ്ഞാൽ…പിന്നെ അവളെ ഞാൻ എങ്ങനെ ഫേസ് ചെയ്യും…” “കുന്തം..ടാ..അവളും ഇതേപോലെ ചിന്തിക്കുന്നതാണെങ്കിലോ…അഥവാ അവൾ ഇത്ര നാളും കണ്ടില്ലെങ്കിൽ ഇനി കണ്ടോളും.. നീ പോയി പറയെടാ.. അവൾ ഇപ്പോൾ സന്ധ്യ വിളക്ക് തൊഴാൻ കാവിൽ വരില്ലേ..അപ്പോൾ ചെന്ന് പറ…” “അപ്പോ പറയാം അല്ലെടാ…” “നീ ധൈര്യയായിട്ട് ചെല്ല് അളിയാ…” അവൻ പകർന്ന് നൽകിയ ധൈര്യവും ആയിട്ടാണ് അന്ന് കാവിലേക്ക് പോയത്….അവളെ കണ്ടപ്പോൾ മുതൽ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി…..

എന്തിനെന്നറിയാത്ത ഒരു വിറയൽ ശരീരത്തിൽ കടന്ന് കൂടി… “സിദ്ധുട്ടാ…വാ കാവിൽ കേറാം..” “നീ പോയിട്ട് വാ..ഞാൻ കുളപടവിൽ ഉണ്ടാകും…” “ഇതെന്താപ്പോ ഇങ്ങനെ…എന്റെ സ്വരം കേൾക്കാതെ പറ്റില്ലെന്ന് പറഞ്ഞിട്ട് എന്നും തൊഴാൻ വരുന്നാൾക്ക് എന്ത് പറ്റി…വാ…ഞാൻ ഇന്ന് കണ്ണന്റെ കീർത്തനം പാടാം..” “അത്…പിന്നെ….ഞാൻ ഇവിടുന്ന് കേൾക്കാം…നീ പോയിട്ട് വാ…എനിക്ക് നിന്നോട് കുറച്ച് സംസരിക്കാൻ ഉണ്ട്…” “ഉം…എന്ന ശരി..” കുളപടവിൽ കാത്തിരിക്കുമ്പോഴും അവളുടെ സ്വരം കേൾക്കുമ്പോഴും മനസ്സ് അസ്വസ്ഥം ആയിരുന്നു…എന്തായിരിക്കും അവളുടെ പ്രതികരണം എന്നോർത്ത്…

അവൾ തൊട്ടടുത്ത് വന്നിരുന്നു..നെറ്റിയിൽ കുറി വരച്ചു തന്നു… “എന്താ സിദ്ധൂട്ടാ…ഒരാലോചന..പറ…” “അത്…അത് പിന്നേ…” “എന്താ..എന്തേലും പ്രശ്നം ഉണ്ടോ…”🤔 “ഇല്ല..ഒന്നുല്ല…ഞാൻ ചുമ്മാ…” “ശരിക്കും…” “ആ…ന്നേ… ശരിക്കും…നീ പറ.. സ്കൂളിലൊക്കെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ….” “ക്ലാസ് ഒക്കെ നന്നായി പോകുന്നു…മിത്തുവും വീണയും ഒക്കെ ഉള്ളത് കൊണ്ട് സ്കൂൾ ഒക്കെ അടിച്ചു പൊളി തന്നെ…വീട്ടിൽ എത്തുമ്പോഴാ ഏട്ടന്മാരൊന്നും ഇല്ലാത്ത കൊണ്ട് ഒരു വിഷമം… പിന്നെ…ഈ വർഷത്തെ സ്കൂൾ ഡേയ്ക്ക് എന്റെ പ്രോഗ്രാം ഉണ്ട്…ഓണത്തിന് സാരിയുടുക്കണം എന്ന് വിചാരിക്കുന്നു….

അമ്മയെ സോപ്പിട്ട് നോക്കാം…അവൾ വാ തോരാതെ സംസാരിച്ചു കൊണ്ട് തന്റെ തോളിലേക്ക് ചാരി ഇരുന്നു… പെട്ടെന്ന് കിട്ടിയ എന്തോ ഒരു സ്പാർക്കിൽ അവളെ വലത് കൈ വച്ച്‌ തോളിലേക്ക് ചേർത്തു പിടിച്ചു…അവൾ തന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു…അത് കണ്ടപ്പോൾ രണ്ട് കൈയും കൊണ്ട് അവളുടെ മുഖം കോർത്തു പിടിച്ചു…അവളുടെ കവിളിലും നെറ്റിയിലും മുഖം നിറയെയും മാറിമാറി ഉമ്മ വച്ചു… അവൾ ആകെ ഞെട്ടിത്തരിച്ചു….എന്താ സംഭവിക്കുന്നത് എന്നറിയാതെ തന്റെ കണ്ണിലേക്ക് നോക്കി…..അപ്പോൾ അവളുടെ പിൻ കഴുത്തിലേക്ക് കൈ ചേർത്ത് മുഖം അടുപ്പിച്ച് അവളുടെ അധരം നുകർന്നു….

പിന്നെ ഒരാവേശം ആയിരുന്നു….വിട്ടുകളയാനോ നിർത്താനോ കഴിയാത്ത ആവേശം….പിടഞ്ഞു മാറാൻ ആഞ്ഞ അവളെ കൂടുതൽ മുറുക്കി പിടിച്ച് ആ ചൊടി നുകർന്നു… ആ പടിക്കെട്ടിൽ അവളുടെ മേലേക്ക് ചാഞ്ഞു….അപ്പോഴും അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു കൊണ്ടിരുന്നു….അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു….ഒടുവിൽ കിതച്ചു കൊണ്ട് അകന്ന് അവളുടെ അരികിൽ കിടന്നു… കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് അവളെ നോക്കി….വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന അവളെ കണ്ട് വേദന തോന്നി…ചുണ്ടുകൾ പൊട്ടി ചോര വരുന്നുണ്ടായിരുന്നു….അത് തുടയ്ക്കാനായി കൈ നീട്ടി…

അവൾ ആ കൈ തട്ടി മാറ്റി എഴുന്നേറ്റിരുന്ന് കത്തുന്ന ഒരു നോട്ടം തന്റെ നേരെ അയച്ചു….പിന്നെ മുട്ടുകളിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു… എന്തു പറയണം എന്നറിയാതെ താൻ വല്ലാതെ വിഷമിച്ചു…..അവളുടെ തോളിൽ കൈ ചേർത്തു….ആ കൈ തട്ടിയെറിഞ്ഞവൾ കരഞ്ഞു കൊണ്ട് ഓടി… അവളുടെ പിന്നാലെ പോകാൻ ധൈര്യം കിട്ടിയില്ല..അങ്ങനെ ചെയ്യാൻ തോന്നിയ ആ നശിച്ച സമയത്തെ ശപിച്ചു കൊണ്ടിരുന്നു….എന്തു ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു….നേരെ വീട്ടിൽ ചെന്ന് മുറിയടച്ചിരുന്ന് കരഞ്ഞു…….തുടരും..

സിദ്ധാഭിഷേകം : ഭാഗം 5