Sunday, January 25, 2026
LATEST NEWSSPORTS

ഐസിസി റാങ്കിംഗിൽ മുന്നേറി ശുഭ്‌മാൻ ഗിൽ

ഐസിസി റാങ്കിംഗിൽ ശുഭ്‌മാൻ ഗിൽ വലിയ മുന്നേറ്റം നടത്തി. 45 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ശുഭ്‌മാൻ ഗിൽ 38-ാം സ്ഥാനത്തെത്തി. സിംബാബ്‌വെക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഗില്ലിനെ തുണച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 245 റൺസ് നേടിയ ഗിൽ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റസി വാൻ ഡെർ ഡസ്സൻ രണ്ടാം സ്ഥാനത്തെത്തി. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനത്തും ക്യാപ്റ്റൻ രോഹിത് ശർമ ആറാം സ്ഥാനത്തുമാണ്. സഞ്ജു സാംസൺ 193-ാം സ്ഥാനത്താണ്.