Saturday, February 22, 2025
GULFLATEST NEWS

ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം അനുവദിച്ച് ഭരണാധികാരി

ഷാർജ : അടുത്തിടെ ഷാർജയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും താൽക്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും 50,000 ദിർഹം നൽകാൻ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.

ഷാർജ ടിവിയിലെയും റേഡിയോയിലെയും ജനപ്രിയ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിൽ ഷാർജയിലെ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്‍റ് മേധാവി അഫാഫ് അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുക എന്നതാണ് വിതരണത്തിന്‍റെ ഉദ്ദേശ്യം.