Friday, April 11, 2025
LATEST NEWSTECHNOLOGY

കടുവ വിജയം ആഘോഷിക്കാൻ വോൾവോ എസ്.യു.വി സ്വന്തമാക്കി ഷാജി കൈലാസ്

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവ വൻ ഹിറ്റായി മുന്നേറുമ്പോൾ മാസ് വെഹിക്കിൾ സ്വന്തമാക്കി സംവിധായകൻ വിജയം ആഘോഷിക്കുകയാണ്. വോൾവോയുടെ എക്സ്സി 60 എസ്യുവിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

വോൾവോ വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് സുരക്ഷാ സവിശേഷതകൾ. വോൾവോയുടെ ലൈനപ്പിലെ ഏറ്റവും മികച്ച സുരക്ഷാ സവിശേഷതകളിലൊന്നാണ് എക്സ്സി 60 എസ്യുവി.

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് പുറമേ റോഡ് മാർഗം യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു കൂട്ടം സംവിധാനങ്ങളും എത്തിയിട്ടുണ്ട്.