Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യ പാക് മത്സരത്തിനിടെ ഇന്ത്യന്‍ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ

ലാഹോര്‍: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഷാഹിദ് അഫ്രീദി ഇക്കാര്യം സ്ഥിരീകരിച്ചത്.

ദുബായിൽ നടന്ന ഇന്ത്യ-പാക് മത്സരം കാണാൻ ഗാലറിയിൽ ഉണ്ടായിരുന്നവരിൽ 90 ശതമാനത്തിലേറെയും ഇന്ത്യൻ ആരാധകരായിരുന്നു. എന്‍റെ ഭാര്യ എന്നോട് പറഞ്ഞത് 10 ശതമാനം പേർ മാത്രമാണ് പാകിസ്ഥാനികൾ എന്നാണ്. അവിടെ പാക് പതാകകളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് മകള്‍ ഇന്ത്യന്‍ പതാക വീശിയതെന്ന് അദ്ദേഹം പറഞ്ഞു.