Tuesday, December 17, 2024
LATEST NEWSSPORTS

വംശീയ വിവേചന വിവാദത്തിൽ സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രാജിവച്ചു

സ്കോട്ട്ലൻഡ്: സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ് രാജിവച്ചു. മുൻ താരങ്ങളായ മജീദുൽ ഹഖും ഖാസിം ഷെയ്ഖും ടീമിൽ വംശീയ വിവേചനം ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. കളിക്കാരുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒരു സ്വതന്ത്ര ഏജൻസി നടത്തിയ അന്വേഷണത്തിൽ ടീമിൽ വംശീയ വിവേചനം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബോർഡ് രാജിവച്ചത്.

ചർമ്മത്തിന്‍റെ നിറം കാരണം തങ്ങൾ വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന കളിക്കാരുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്കോട്ട്ലൻഡ് ക്രിക്കറ്റ് ഒരു സ്വതന്ത്ര ഏജൻസിയായ പ്ലാൻ4സ്പോർട്സിനെ കേസ് അന്വേഷിക്കാൻ നിയോഗിച്ചിരുന്നു. നൂറുകണക്കിന് ആളുകളിൽ നിന്ന് ഏജൻസി മൊഴിയെടുത്ത് ടീമിൽ വംശീയ വിവേചനം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.