എസ്ബിഐ ബാങ്കിംഗ് ഇനി വാട്ട്‌സ്ആപ്പിലൂടെയും: സ്വയം ആക്ടിവേറ്റ് ചെയ്യാം
ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും.
ഈ സേവനം പ്രയോജനപ്പെടുത്താൻ, ഒരാൾ ആദ്യം എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി, WAREG എന്ന് ടൈപ്പ് ചെയ്ത്, സ്പേസ് ഇട്ട് അക്കൗണ്ട് നമ്പർ നൽകി, 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം അയയ്ക്കേണ്ടത്.
തുടർന്ന് എസ്ബിഐയിൽ നിന്ന് നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഒരു സന്ദേശം ലഭിക്കും. 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും സന്ദേശം.