സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പുതിയ കമ്പനിക്ക് തുടക്കം കുറിച്ചു
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദി ഡൗൺടൗൺ (എസ്ഡിസി) എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു.
സൗദി അറേബ്യയിലെ 12 നഗരങ്ങളിൽ ഡൗണ്ടൗൺ ഏരിയകളും മിക്സഡ് യൂസ് ഡെസ്റ്റിനേഷനുകളും നിർമിക്കാനും വികസിപ്പിക്കാനും പുതിയ കമ്പനി ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന് (പിഐഎഫ്) കീഴിലാണ് പദ്ധതി നടപ്പാക്കുക.
ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കു വേണ്ടി കമ്പനി വികസിപ്പിക്കും.