Sunday, January 12, 2025
LATEST NEWSSPORTS

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

സഞ്ജുവിന്‍റെ സേവാണ് ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘സഞ്ജുവിന്‍റെ രക്ഷ = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാർഡാണ് അദ്ദേഹം പങ്കുവച്ചത്. ആദ്യ ഏകദിനത്തിൽ
വെസ്റ്റ് ഇൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് സഞ്ജു സാംസൺ ആണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

സഞ്ജുവിന്‍റെ സേവാണ് ഇന്ത്യയെ രക്ഷിച്ചതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയും പറഞ്ഞിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ വിജയത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ വലിയ പങ്കുവഹിച്ചു. ഫോർ എന്നുറച്ച പന്താണ് സഞ്ജു തടഞ്ഞത്. ബൗണ്ടറിയായിരുന്നെങ്കിൽ വിൻഡീസിന് ഒരു വൈഡ് ഉൾപ്പെടെ അഞ്ച് റൺസ് ലഭിക്കുമായിരുന്നു.