Monday, November 11, 2024
LATEST NEWSSPORTS

ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കും; പ്രവചനവുമായി പോണ്ടിങ്

ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. ലോകകപ്പില്‍ ഇത്തവണത്തെ കിരീടം നേടുക ഓസ്‌ട്രേലിയയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ടൂർണമെന്റ് ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്നതിനാൽ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് മികവുള്ള വൈറ്റ് ബോൾ ടീമാണ്. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പുറമെ ഇംഗ്ലണ്ടും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

എന്നിരുന്നാലും, പാകിസ്ഥാൻ ലോകകപ്പ് നേടാൻ സാധ്യതയില്ലെന്ന് അദ്ദേഹം പ്രവചിച്ചു. ബാബര്‍ അസം ടൂര്‍ണമെന്റില്‍ തിളങ്ങിയില്ലെങ്കില്‍ അവര്‍ക്ക് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ഈ ലോകകപ്പില്‍ വിജയിച്ച് പാക്കിസ്താന്‍ രണ്ടാം ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുമെന്ന് ഈയിടെ മുന്‍ പാക്കിസ്താന്‍ താരം വഖര്‍ യൂനിസ് അഭിപ്രായപ്പെട്ടിരുന്നു.