Saturday, February 22, 2025
LATEST NEWSSPORTS

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും. വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും സഞ്ജുവും. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് വരുന്നത്. കോഹ് ലി, രോഹിത്, ഋഷഭ് പന്ത്, ബുമ്ര എന്നീ പ്രമുഖ താരങ്ങള്‍ വിന്‍ഡിസിന് എതിരായ ഏകദിനം കളിക്കില്ല.