Monday, May 13, 2024
LATEST NEWS

കൂടുതൽ ഗോതമ്പ് നൽകണം; കേന്ദ്രത്തോട് ഉത്തർപ്രദേശും ഗുജറാത്തും

Spread the love

ദില്ലി: കൂടുതൽ അളവിൽ ഗോതമ്പ് നൽകണമെന്ന് ഉത്തർപ്രദേശും ഗുജറാത്തും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം മുമ്പ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മെയ് മാസത്തിൽ, സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഗോതമ്പിന്‍റെയും അരിയുടെയും അനുപാതത്തിൽ കേന്ദ്രം മാറ്റം വരുത്തിയിരുന്നു.

Thank you for reading this post, don't forget to subscribe!

മെയ് 14ന് ചില സംസ്ഥാനങ്ങളിൽ ഗോതമ്പിന്‍റെയും അരിയുടെയും അനുപാതം ചില സംസ്ഥാനങ്ങളിൽ 60:40 ൽ നിന്ന് 40:60 ആയും ചില സംസ്ഥാനങ്ങളിൽ 75:25 ൽ നിന്ന് 60:40 ആയും കേന്ദ്രം പരിഷ്കരിച്ചിരുന്നു. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് എന്നീ 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം കുറഞ്ഞു. രണ്ട് മാസത്തിൻ ശേഷം, ഇപ്പോൾ യുപിയും ഗുജറാത്തും ഗോതമ്പ് വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 
 
ഈ സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിൽ മുമ്പ് പ്രതിമാസം ഒരാൾക്ക് 3 കിലോ ഗോതമ്പും 2 കിലോ അരിയും ലഭിച്ചിരുന്നു, ഇത് ഇപ്പോൾ 2 കിലോ ഗോതമ്പും 3 കിലോ അരിയുമായി മാറിയിരിക്കുന്നു. മുമ്പ് ഗുജറാത്തിൻ പ്രതിമാസം 3.5 കിലോ ഗോതമ്പും 1.5 കിലോഗ്രാം അരിയും ലഭിച്ചിരുന്നു, ഇത് ഇപ്പോൾ പ്രതിമാസം 2 കിലോ ഗോതമ്പും 3 കിലോ അരിയുമായി മാറി, ഗോതമ്പിന്‍റെ ഉപഭോഗം കൂടുതലായതിനാൽ പഴയ അനുപാതം പുനഃസ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.