Thursday, September 11, 2025
LATEST NEWSSPORTS

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ആര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമംഗങ്ങള്‍.

പേസർമാരായ ജസ്പ്രീത് ബുംറ, ഹർഷദ് പട്ടേൽ എന്നിവരെ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണ് മത്സരങ്ങൾ നടക്കുക.