Sunday, December 22, 2024
LATEST NEWSSPORTS

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും സഞ്ജു ഇല്ല; പ്രതിഷേധിച്ച് ആരാധകർ

മുംബൈ: ജൂലൈ 29 മുതൽ വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസൺ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നു. വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ട്രിനിഡാഡ്, സെന്‍റ് കിറ്റ്സ് എന്നിവിടങ്ങളിലും അടുത്ത രണ്ട് മത്സരങ്ങൾ ഫ്ലോറിഡയിലുമാണ് നടക്കുക.

രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. കെഎൽ രാഹുൽ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ തിരിച്ചുവരവിനും പരമ്പര സാക്ഷ്യം വഹിക്കും. എന്നാൽ അയർലൻഡിനെതിരെ അവസരം ലഭിച്ച ഏക ടി20യിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ വീണ്ടും ഒഴിവാക്കിയത് ആരാധകരെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുകയാണ്.

വെറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിന് ഇതുവരെ സ്ഥിരതയാർന്ന അവസരം ലഭിച്ചില്ലെന്ന ആരാധകരുടെ പ്രധാന വാദം സാധൂകരിക്കുന്ന നടപടിയാണ് സെലക്ടർമാർ സ്വീകരിച്ചത്.