Friday, January 17, 2025
LATEST NEWS

മാർക്വീ നിക്ഷേപകരിൽ നിന്ന് 6 മില്യൺ ഡോളർ സമാഹരിച്ച് സാൾട്ട്സ്

മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ പോലുള്ള ഡിജിറ്റൽ അസറ്റ് അനുബന്ധ ഫണ്ട് ഉൽപ്പന്നങ്ങൾ ആരംഭിക്കാൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി സ്ഥാപനമായ സ്റ്റോക്ക്സാൾട്ട്സ്. സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആക്സൽ, സിറ്റി വെഞ്ച്വേഴ്സ്, പോളിഗൺ സഹസ്ഥാപകൻ സന്ദീപ് നെയിൽവാൾ തുടങ്ങിയ ക്രിപ്റ്റോ സ്ഥാപകരിൽ നിന്ന് സാൾട്ട്സ് 6 ദശലക്ഷം യുഎസ് ഡോളർ സമാഹരിച്ചു.

എച്ച്എസ്ബിസിയിലെ മുൻ വ്യാപാരിയായ അശുതോഷ് ഗോയലും മെറ്റാ ഏഷ്യയിലെ മുൻ എക്സിക്യൂട്ടീവ് സുപ്രീത് കൗറുമായി ഒത്തുചേർന്ന് ഡിജിറ്റൽ അസറ്റ് ഇക്കോസിസ്റ്റത്തിൽ പങ്കാളികളാകാൻ റിയൽ മണി ഇൻസ്റ്റിറ്റ്യൂട്ടുകൾ നേടുകയാണ് ലക്ഷ്യം.

നിരവധി ആഗോള എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ എന്നിവ പോലുള്ള നിരവധി ഡിജിറ്റൽ അസറ്റുമായി ബന്ധപ്പെട്ട ഫണ്ട് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും സാൾട്ട്സ് പദ്ധതിയിടുന്നുണ്ട്.