Saturday, January 24, 2026
LATEST NEWSSPORTS

സാഫ് കപ്പ് വനിതാ ഫുട്‌ബോൾ; ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തോല്‍വി

കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനായി എം.എസ് ജഹാൻ ഷോപ്ന രണ്ട് ഗോളുകളും ശ്രിമോട്ടി സർക്കാർ ഒരു ഗോളും നേടി. തോറ്റെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തി. നേരത്തെ ഇന്ത്യ സെമി ഫൈനലുറപ്പിച്ചിരുന്നു. സെമിയിൽ ഇന്ത്യ നേപ്പാളിനെ നേരിടും.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2010ൽ ആരംഭിച്ച സാഫ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ ഇന്ത്യയല്ലാതെ മറ്റൊരു ടീമും ഇതുവരെ ജേതാക്കളായിട്ടില്ല. 2010, 2012, 2014, 2016, 2019 വർഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ടൂർണമെന്‍റ് നടന്നിട്ടില്ല.