Saturday, December 28, 2024
LATEST NEWS

വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർദ്ധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ.   കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യ ഇന്ത്യയിൽ നിന്ന് തേയില വാങ്ങുന്നത് വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്. 

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന തേയിലയുടെ വിലയിൽ 50 ശതമാനം വർദ്ധനവുണ്ടായിട്ടും റഷ്യ തേയില വാങ്ങുന്നത് വർദ്ധിപ്പിക്കുകയാണുണ്ടായത്. റഷ്യ പ്രധാനമായും രണ്ട് തരം തേയിലയാണ് വാങ്ങുന്നത്. ഒന്ന് പരമ്പരാഗത രീതിയിൽ നിർമ്മിച്ച ലൂസ് ലീഫ് തേയിലയും മറ്റൊന്ന് സിടിസി തേയിലയും. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചായയ്ക്ക് കൂടുതൽ നിറവും രുചിയും ഉണ്ടാകും. അതേസമയം, ചായയ്ക്ക് കൂടുതൽ ശക്തമായ കയ്പുള്ള രുചിയുണ്ടാകും. റഷ്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ലൂസ് ലീഫ് തേയിലയാണ്. അതിനാൽ അതിന്‍റെ വില 50 ശതമാനത്തോളം ഉയർന്നു.