Sunday, April 28, 2024
GULFLATEST NEWS

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് നാലാം സ്ഥാനം

Spread the love

മ​സ്ക​ത്ത് ​: ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിച്ചു. സുരക്ഷാ ഘടകങ്ങളും കുറ്റകൃത്യങ്ങളുടെ കുറവും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്.

Thank you for reading this post, don't forget to subscribe!

സുരക്ഷയുടെ കാര്യത്തിൽ പശ്ചിമേഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. അയൽ രാജ്യങ്ങളായ ഖത്തറും യു.എ.ഇയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഒമാന്‍റെ സുരക്ഷാ നിരക്ക് 80.01ഉം കുറ്റകൃത്യ നിരക്ക് 19.99ഉം ആണ്. ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്‌വാൻ ആണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20ാം സ്ഥാനത്ത് തലസ്ഥാനമായ മസ്കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്കത്തിന്‍റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം നിരക്ക് 20.54ഉം ആണ്.