Tuesday, December 17, 2024
HEALTHLATEST NEWS

“കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി”

കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിന്‍റെ വികസനത്തിന് 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ട് കോടി, ആശുപത്രി ഉപകരണങ്ങൾക്ക് 5 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷം, ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള കാൻസർ രജിസ്ട്രിക്ക് 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്ക് 6 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. മറ്റേതൊരു കാൻസർ സെന്‍ററിനെയും പോലെ കൊച്ചിൻ കാൻസർ സെന്‍ററും വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊച്ചിൻ കാൻസർ സെന്‍ററിന്‍റെ പുതിയ കെട്ടിടം 2023 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാൻഡ് ബൈ അനസ്തീഷ്യ മെഷീൻ, രണ്ട് പോർട്ടബിൾ അൾട്രാസൗണ്ട് മെഷീനുകൾ, മൂന്ന് മൾട്ടി മോണിറ്ററുകൾ, ഒരു കോയാഗുലേഷൻ അനലൈസർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഒരു മൈക്രോസ്കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, ഒരു സി ആം എന്നിവ പുതിയ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.