Wednesday, January 22, 2025
LATEST NEWSTECHNOLOGY

റോയൽ എൻഫീൽഡ് ഹിമാലയൻ 450 2023ൽ ഇറങ്ങുമെന്ന് റിപ്പോർട്ട്

രാജ്യത്തെ ജനപ്രിയ ഓള്‍-ടെറൈന്‍ ബൈക്കുകളിലൊന്നായ ഹിമാലയന്‍ 411-ന് പകരം കൂടുതല്‍ ശക്തമായ 450 സിസി മോഡല്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. ഇതിന്റെ പരീക്ഷണയോട്ടവും നിരത്തുകളില്‍ സജീവമായിരുന്നു.

ഹൈവേ ക്രൂയിസിംഗിനുള്ള മികച്ച കഴിവുകളും ഓഫ്-റോഡ് പരിതസ്ഥിതികള്‍ക്ക് അധിക ടോര്‍ക്കും പുതിയ ഹിമാലയനുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2023-ല്‍ ലോഞ്ച് നടക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.