Wednesday, January 22, 2025
LATEST NEWSSPORTS

യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനത്തിൽ റൊണാൾഡോ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. വ്യക്തിപരമായ ചില കാരണങ്ങളാൽ തനിക്ക് അധിക സമയം നൽകണമെന്നാണ് താരത്തിന്‍റെ ആവശ്യം. റൊണാൾഡോ ഇതുവരെ പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ക്ലബ്ബിൽ നിന്ന് വിട്ടുനിൽക്കുന്നത്.

വെള്ളിയാഴ്ച ബാങ്കോക്കിലേക്ക് പറക്കുന്ന സംഘത്തിൽ റൊണാൾഡോ ഉണ്ടാകില്ല. താരത്തിന്‍റെ തിരിച്ചുവരവിനെക്കുറിച്ചും ആശയക്കുഴപ്പമുണ്ട്. ക്ലബ് വിടാനുള്ള സൂപ്പർസ്റ്റാറിന്‍റെ തീരുമാനത്തിന്‍റെ ഭാഗമാണ് ഈ വിടവാങ്ങലെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഈ സീസണിൽ റൊണാൾഡോ ടീമിന്‍റെ ഭാഗമാകുമെന്നാണ് യുണൈറ്റഡ് പറയുന്നത്. ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് യുണൈറ്റഡ് ലിവർപൂളിനെ നേരിടും.