Wednesday, January 22, 2025
LATEST NEWSSPORTS

സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ് നേടി രോഹിത് ശർമ്മ

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിക്സർ അടിയില്‍ ലോക റെക്കോർഡ് ഇട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സിക്സർ പറത്തിയാണ് രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്ടിലിന്‍റെ 172 സിക്സറുകളുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.

അടുത്ത പന്തും സിക്സർ പറത്തിയ രോഹിത് രണ്ടാം ഓവറിൽ പാറ്റ് കമിന്‍സിനെതിരെയും മൂന്നാം ഓവറിൽ ആദം സാംപയ്ക്കെതിരെയും ഒരു സിക്സർ പറത്തി ആകെ സിക്സറുകളുടെ എണ്ണം 175 ആക്കി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്‍റെ റെക്കോർഡ് മറികടന്നത്.

124 സിക്സറുകളുമായി വെസ്റ്റിൻഡീസിന്‍റെ ക്രിസ് ഗെയ്ൽ രോഹിത്തിനും ഗപ്ടിലിനും പിന്നിലുണ്ട്. 120 സിക്സറുകളുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോർഗൻ നാലാമതും 117 സിക്സറുകളുമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് അഞ്ചാമതുമാണ്.