തുടരെ 13 ട്വന്റി20 ജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ
സതാംപ്ടണ്‍: സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ 50 റൺസിന്റെ വിജയത്തോടെ ടി20 ക്രിക്കറ്റിൽ തുടർച്ചയായി 13 വിജയങ്ങൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ .
കോഹ്ലിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് സതാംപ്ടണിലെ ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യകാരണം.
മികച്ച തുടക്കം നൽകാതെയാണ് ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായത്. മധ്യനിരയിൽ ദീപക് ഹൂഡ, സൂര്യകുമാർ, ഹർദിക് പാണ്ഡ്യ എന്നിവർ റണ്സ് നേടി. ഹൂഡ 17 പന്തിൽ 33 റണ്‍സും സൂര്യകുമാർ 19 പന്തിൽ 39 റണ്‍സും നേടി.