Monday, December 30, 2024
LATEST NEWSSPORTS

കണ്ണീരോടെ റോജര്‍ ഫെഡറര്‍ വിരമിച്ചു; അവസാന മത്സരം പരാജയം

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. അവസാന മത്സരത്തിൽ തോൽവിയോടെയാണ് അദ്ദേഹം കോർട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനൊപ്പം കളിച്ച ഫെഡറർ അവസാന മത്സരത്തിൽ കണ്ണീരോടെയാണ് മടങ്ങിയത്.

ഫെഡറർ-നദാൽ സഖ്യത്തെ അമേരിക്കൻ ജോഡികളായ ഫ്രാൻസിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം തോറ്റത്. സ്കോർ: 6-4, 6-7, 11-9. ഫെഡററും നദാലും യൂറോപ്പിനായാണ് കളിച്ചത്. ടിയാഫോയും സോക്കും ലോക ടീമിനായും അണിനിരന്നു.

ഫെഡററും നദാലും ആദ്യ സെറ്റ് അനായാസം ജയിക്കുകയും രണ്ടാം സെറ്റ് നഷ്ടപ്പെടുകയും ചെയ്തു. ടൈബ്രേക്കറിൽ 7-2ന് വിജയിച്ച അമേരിക്കൻ ജോഡി സെറ്റ് സ്വന്തമാക്കി പോരാടി. മൂന്നാം സെറ്റിൽ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തിയെങ്കിലും അവസാന ചിരി അമേരിക്കയുടേതായിരുന്നു. മത്സരത്തിന് ശേഷം കണ്ണീരോടെയാണ് ഫെഡറർ ടെന്നീസ് കോർട്ട് വിട്ടത്.