Friday, November 15, 2024
LATEST NEWSTECHNOLOGY

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന് തോന്നുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയും, അവരുമായി ഹസ്തദാനം ചെയ്തും, അവർ ആവശ്യപ്പെടുന്ന പാട്ടുകൾ ആലപിച്ചും, അവരുടെ അടുത്തേക്ക് നടന്നും റോബോ ടീച്ചർ കുട്ടികളുടെ സ്വന്തം അധ്യാപകനായി മാറിയിരിക്കുന്നു.

റോബോട്ട് ടീച്ചർക്ക് ക്ലാസിലെ എല്ലാ കുട്ടികളുടെയും അടുത്തേക്ക് നടക്കാൻ കഴിയും. സ്കൂളിലെ അധ്യാപകനായ ശ്യാം വെങ്ങല്ലൂർ, പഠനം എങ്ങനെ നൂതനവും രസകരവുമാക്കാം എന്ന ആശയത്തിൽ നിന്നാണ് റോബോട്ടിന് രൂപം നൽകിയത്. സ്കൂളിലെ പ്രധാനാധ്യാപകൻ എം.ടി.ഹംസ, അധ്യാപകരായ ശ്രീരാജ്, മനു, അരുൺ എന്നിവരും പിന്തുണയേകി.