Friday, March 27, 2026
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് റിഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. 2022ൽ റിഷഭ് പന്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

നേരത്തെ ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലും പന്ത് തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത്.