Wednesday, May 8, 2024
LATEST NEWS

ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

Spread the love

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട് രേഖ സെബിക്ക് സമർപ്പിച്ചു.

Thank you for reading this post, don't forget to subscribe!

ഐപിഒയിൽ ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 56,252,654 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടും. ഐപിഒ വഴി സമാഹരിക്കുന്ന പണം ഉപകമ്പനിയായ മെഡിബിസ് ഫാർമയുടെ വികസനം, വായ്പകളുടെ തിരിച്ചടവ്, മുൻകൂർ പേയ്മെന്റ്, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ഉപയോഗിക്കും.

എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവയാണ് ഐപിഒയുടെ ബിക്ക് റണ്ണിങ് ലീഡ് മാനേജർമാർ.