Wednesday, May 1, 2024
LATEST NEWS

കയറ്റത്തിനൊടുവിൽ വിശ്രമം; രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച ഗ്രാമിന് 50 രൂപ വർധിച്ചു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ശനിയാഴ്ച ഉയർന്നു. പവന് 40 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് 3,875 രൂപയാണ് വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാമിനു 90 രൂപയാണ് വെള്ളിയുടെ വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.