Saturday, January 24, 2026
LATEST NEWSTECHNOLOGY

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ റെഡ്മിയും; പുതിയ ഫോണിൽ ഉണ്ടാവില്ല

ഷവോമിയും ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയും കുറഞ്ഞ വിലയിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ ജനപ്രീതി നേടിയ ബ്രാൻഡുകളാണ്. ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളുകളും കമ്പനി നൽകുന്നുണ്ട്. ഫോണുകൾക്കൊപ്പം ഫാസ്റ്റ് ചാർജറുകളും ഈ രീതിയിൽ ലഭ്യമാണ്.

എന്നാൽ റെഡ്മിയും വിപണിയിലെ ട്രെൻഡ് അനുകരിക്കാൻ ഒരുങ്ങുകയാണ്. ഇതനുസരിച്ച്, ഫോണുകൾക്കൊപ്പം ചാർജറും കേബിളും നൽകുന്നത് റെഡ്മി അവസാനിപ്പിക്കും. ഫോണുകൾ വാങ്ങുന്നവർ പ്രത്യേകം ചാർജർ വാങ്ങേണ്ടിവരും.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, റെഡ്മി നാളെ ലോഞ്ച് ചെയ്യാൻ പോകുന്ന പുതിയ റെഡ്മി നോട്ട് 11എസ് ഇ സ്മാർട്ട്ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാകില്ല.