Saturday, January 18, 2025
LATEST NEWSTECHNOLOGY

റിയൽമി 9i 5G സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും

മറ്റൊരു 5 ജി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. റിയൽമി 9ഐ 5 ജി സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 18 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ സ്മാർട്ട്ഫോണുകൾ 15,000 രൂപ റെയ്ഞ്ചിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ്.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.6 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും സൈഡിൽ ഫിംഗർ പ്രിന്റ് സെൻസറുകളും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറകളും 50 മെഗാപിക്സൽ + 2-മെഗാപിക്സൽ + 2-മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും 16-മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട്ഫോണുകളിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറുകളിലാണ് ഈ 9ഐ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്.