Thursday, September 11, 2025
LATEST NEWSSPORTS

റയൽ മാഡ്രിഡിന്റെ പ്രീസീസൺ; സ്ക്വാഡ് പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് പ്രീ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ സംഘമാണ് ആഞ്ചലോട്ടിക്കൊപ്പം അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ചൗമെനിയും റുദിഗറും സ്ക്വാഡിൽ ഉണ്ട്. ഈ ട്രാൻസ്ഫറിൽ അവർ മാത്രമാണ് വിൻഡോയിൽ റയൽ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയ റയൽ മാഡ്രിഡ് ടീമിലെ എല്ലാ പ്രധാന കളിക്കാരും ഉൾപ്പെടുന്നതാണ് പ്രീ സീസൺ സ്ക്വാഡ്.

ഫിറ്റ്നസ് വീണ്ടെടുത്ത ഹസാർഡും പ്രീ സീസണിൽ ആഞ്ചലോട്ടിക്കൊപ്പമുണ്ട്. ബെൻസീമ, വിനീഷ്യസ്, മോഡ്രിച്, റോഡ്രിഗോ എന്നിവരെല്ലാം അമേരിക്കയിൽ എത്തി. ജൂലൈ 24ന് എൽ ക്ലാസിക്കോയിലൂടെയാണ് റയലിന്‍റെ പ്രീ സീസൺ മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ കപ്പ് ഫൈനലിന് മുന്നോടിയായി റയൽ മാഡ്രിഡ് ക്ലബ് അമേരിക്കയെയും യുവന്‍റസിനെയും നേരിടും.