Wednesday, January 22, 2025
LATEST NEWSSPORTS

റൊണാൾഡോയ്‌ക്കെതിരായ ബലാത്സംഗ കേസ് കോടതി തള്ളി

യുഎസ് : ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരായ ബലാത്സംഗക്കേസ് ലാസ് വെഗാസിലെ യുഎസ് ജില്ലാ കോടതി തള്ളി. പരാതിക്ക് പിന്നിലെ നിയമസംഘത്തെ ജഡ്ജി കുറ്റപ്പെടുത്തി. 2009 ൽ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ വച്ച് പോർച്ചുഗീസ് ഫുട്ബോൾ താരം തന്നെ ആക്രമിച്ചുവെന്നാരോപിച്ച് നെവാഡയിലെ കാതറിൻ മയോർഗ സമർപ്പിച്ച കേസാണ് ജഡ്ജി തള്ളിയത്.

വെള്ളിയാഴ്ച പുറത്തിറങ്ങിയ 42 പേജുള്ള വിധിന്യായത്തിൽ ജഡ്ജി മയോർഗയുടെ അഭിഭാഷകരെ നിശിതമായി വിമർശിച്ചു. കഴിഞ്ഞ മാസം പരാതിക്കാരിയുടെ അഭിഭാഷകർ സ്വമേധയാ കേസ് തള്ളാൻ ശ്രമിച്ചിരുന്നു. എന്നാൽ, കോടതി വിധിയോടെ മാത്രമേ അവസാനിപ്പിക്കാനാകൂ എന്നതിനാൽ കേസ് തുടരുകയായിരുന്നു.

റൊണാൾഡോ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മയോർഗ പരാതി നൽകിയത്. സംഭവത്തിന് തൊട്ടുപിന്നാലെ റൊണാൾഡോയുമായി സാമ്പത്തിക ഒത്തുതീർപ്പിനു താൻ സമ്മതിച്ചതായി മയോർഗ പറഞ്ഞു. പരാതിയിലെ ആരോപണങ്ങൾ റൊണാൾഡോ നേരത്തെ നിഷേധിച്ചിരുന്നു.