Thursday, April 25, 2024
HEALTHLATEST NEWS

റാനിറ്റിഡിനെ അവശ്യമരുന്നുകളിൽ നിന്നൊഴിവാക്കി; ക്യാന്‍സറിന് കാരണമായേക്കാം

Spread the love

ഡൽഹി: കാൻസറിന് കാരണമാകുമെന്ന ആശങ്കയെ തുടർന്ന് റാനിറ്റിഡിൻ എന്ന ആന്‍റാസിഡ് മരുന്നിനെ അവശ്യ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതുൾപ്പെടെ 26 മരുന്നുകളെ അവശ്യ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആമാശയ സംബന്ധമായ പ്രശ്നങ്ങൾക്ക് നൽകുന്ന ഏറ്റവും സാധാരണമായ മരുന്നുകളിൽ ഒന്നാണ് റാനിറ്റിഡിൻ.

Thank you for reading this post, don't forget to subscribe!

അസിലോക്ക്, സിനാറ്റക്, റാൻഡക് എന്നീ ബ്രാൻഡ് നാമങ്ങളിലാണ് റാനിറ്റിഡിൻ വിൽക്കുന്നത്. അതേസമയം, 384 മരുന്നുകൾ അടങ്ങിയ ദേശീയ അവശ്യ മരുന്നുകളുടെ (എൻ.എൽ.ഇ.എം) പട്ടിക ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി.
ഒഴിവാക്കപ്പെട്ട 26 മരുന്നുകൾ താഴെ പറയുന്നവയാണ്.

അല്‍റ്റെപ്ലെസ്, അറ്റെനോലോള്‍, ബ്ലീച്ചിംഗ് പൗഡര്‍, കാപ്രോമൈസിന്‍, സെട്രിമൈഡ്, ക്ലോര്‍ഫെനിര്‍മിന്‍, ഡിലോക്‌സനൈഡ് ഫ്യൂറോയേറ്റ്, ഡിമര്‍കാപ്രോള്‍, എറിത്രോമൈസിന്‍, എഥിനൈല്‍സ്ട്രാഡിയോള്‍, എഥിനൈല്‍സ്ട്രാഡിയോള്‍ (എ) നോറെത്തിസ്റ്റെറോണ്‍ (ബി), ഗാന്‍സിക്ലോവിര്‍, കനാമൈസിന്‍, ലാമിവുഡിന്‍ (എ) + നെവിരാപൈന്‍ (ബി) + സ്റ്റാവുഡിന്‍ (സി), ലെഫ്‌ലുനോമൈഡ്, മെഥില്‍ഡോപ്പ, നിക്കോട്ടിനാമൈഡ്, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 എ, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 ബി, പെന്റമിഡിന്‍, പ്രിലോകെയ്ന്‍ (എ) + ലിഗ്‌നോകെയ്ന്‍ (ബി), പ്രോകാര്‍ബാസിന്‍, റാണിറ്റിഡിന്‍, റിഫാബുട്ടിന്‍, സ്റ്റാവുഡിന്‍ (എ) + ലാമിവുഡിന്‍ (ബി) 25. സുക്രാള്‍ഫേറ്റ്, വൈറ്റ് പെട്രോളാറ്റം.