Saturday, January 18, 2025
GULFLATEST NEWS

ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

ഷാര്‍ജ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മഴ ആസ്വദിക്കാൻ അവസരമൊരുക്കി ഷാർജയിലെ മഴമുറികൾ. വർഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത.

സന്ദർശകരെ നനയ്ക്കാതെ ചുറ്റും മഴ പെയ്യിച്ചുകൊണ്ടേയിരിക്കും. പുറത്തെ വേനൽച്ചൂടിൽ പോലും മഴയുള്ള മുറിയിൽ പ്രവേശിച്ചാൽ പ്രവാസികൾക്ക് നാട്ടിൽ മൺസൂണിന്‍റെ പ്രതീതിയുണ്ടാകും. മഴയുടെ ശബ്ദം ആസ്വദിച്ചുകൊണ്ട് ചിത്രങ്ങൾ എടുക്കാനും കഴിയും. മുറിക്കുള്ളിലെ സെൻസറുകൾ ആളുകളുടെ ചലനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. ഇതുവഴി, സന്ദർശകർക്ക് നനയാതെ ചുറ്റും മഴ ആസ്വദിക്കാൻ കഴിയും. 

 2018 മുതൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റെയിൻ റൂം സന്ദർശകരെ സ്വീകരിക്കുന്നുണ്ട്. 1460 ചതുരശ്ര അടി വിസ്തീർണത്തിലാണ് മഴമുറി വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 1,200 ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. വെള്ളം പാഴാക്കാതെ ശുദ്ധീകരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നു.